കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷന്‍ വഴി നടപ്പിലാക്കുന്ന പത്താംതരം തുല്യതയുടെ രജിസ്‌ട്രേഷന്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ 11 മുതല്‍ 20 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. 1620 രൂപ, 2 ഫോട്ടോ, ഏഴാം ക്ലാസോ, ഏഴാംതരം തുല്യതയോ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റേ കോപ്പി, (എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 120 രൂപ) ഒറിജിനല്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ എത്തിയാല്‍ തത്സമയം പ്രവേശനം നേടാം. പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാകേന്ദ്രങ്ങളിലും/വികസന വിദ്യാകേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
















