ന്യൂമാഹി: ന്യൂമാഹി അഴീക്കലിലെ ഫിഷ് ലാന്റിംഗ് സെന്റര്‍ കടലേറ്റത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. മയ്യഴിപുഴയും കടലും തമ്മില്‍ ചേരുന്നിടത്താണ് നൂറുകണക്കിന് തോണികള്‍ നിര്‍ത്തിയിട്ടിരുന്ന ഈ ബോട്ട്‌ജെട്ടി. കടലേറ്റത്തിന്റെ ശക്തിയില്‍ ബോട്ട്‌ജെട്ടിക്ക് സമീപത്തെ മരങ്ങള്‍ കടപുഴകിവീണു. മയ്യഴിപ്പുഴയിലേക്കും കടലിലേക്കും ഒഴുകി യെത്തുന്ന ഉള്‍പ്പെടെയുള്ളവ കടലേറ്റത്തിന്റെ ശക്തിയില്‍ ഇവിടെ അടിഞ്ഞിരിക്കുകയാണ്.
സുനാമിയുണ്ടായപ്പോള്‍ ബോട്ട്‌ജെട്ടിക്ക് തകരാര്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇത് പുനര്‍നിര്‍മ്മിക്കാന്‍ മുമ്പ് മൂന്ന് തവണ ടെന്റര്‍ നല്‍കിയിരുന്നെങ്കിലും തുക കുറഞ്ഞതിനാല്‍ പ്രവര്‍ത്തിയേറ്റെടുക്കാന്‍ ആരും തയ്യാറായില്ല. മതിയായ തുകക്ക് ടെന്റര്‍നല്‍കി ബോട്ട്‌ജെട്ടി പുനര്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കടലേറ്റ ഭീഷണി ചെറുക്കാന്‍ പുളിമൂട്ട് നിര്‍മ്മിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
















