കണ്ണൂര്‍: 29ഗ്രാം കറുപ്പും 437 ഗ്രാം പോപ്പീസ് സ്‌ട്രോയുമായി ഒരാള്‍ പിടിയിലായി. ഇരിണാവ് സര്‍വ്വീസ് സഹകരണ ബേങ്ക് മടക്കര ബ്രാഞ്ചിന് സമീപത്തുനിന്നും മാട്ടൂല്‍ സ്വദേശി പി.പി.നവാസ് (41)നെയാണ് കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര എന്‍ഡിപിഎസ് കോടതി റിമാന്റ് ചെയ്തു.
















