തലശ്ശേരി: കടല്‍ക്ഷോഭങ്ങളില്‍ വീടിന് നാശനഷ്ടം സംഭവിച്ച രണ്ട് കുടുംബങ്ങളെ റവന്യൂ അധികൃതര്‍ മാറ്റി താമസിപ്പിച്ചു. പുനത്തില്‍ നസീമ, മാളിയത്താഴയില്‍ നബീസു എന്നിവരുടെ കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാത്രി ശക്തമായ കടല്‍ക്കാറ്റില്‍ രണ്ടുവീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിരിക്കുകയാണ്. കൂടാതെ തലശ്ശേരി തലായ് പുന്നോല്‍ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.
















