Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ : ഭൂമി കൈമാറാനുളള നടപടി വൈകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 09:10 pm IST
inWayanad

മാനന്തവാടി : നിര്‍ദിഷ്ട ശ്രീചിത്തിര മെഡിക്കല്‍ സെന്ററിന്റെ യൂണിറ്റ് വയനാട്ടില്‍ സ്ഥാപിക്കാനുളള ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തെങ്കിലും ഭൂമി ഇന്‍സ്റ്റിസ്റ്റിയൂട്ട് അധികൃതര്‍ക്ക് കൈമാറാനുളള നടപടികള്‍ പിന്നെയും വൈകുന്നു. ഏറ്റെടുത്ത ഭൂമിയില്‍ കച്ചവടം നടത്തിവരുന്ന സ്വകാര്യ വ്യകതി ഹൈക്കോടതിയില്‍ നല്‍കിയ കേസ്സാണ് തടസ്സമായി നില്‍ക്കുന്നത്. ജി.എം.എസ്. 136 /16/ നമ്പര്‍ ഉത്തരവ് പ്രകാരം 2016 ഫെബ്രുവരി 18നാണ് സ്ഥലം ഏറ്റെടുത്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനായി 1,90,21000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു. ഈ തുക ഉടമക്ക് കൈമാറും. തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്‌സ് ടൗണ്‍ ഗ്ലെന്‍ലെവന്‍ എസ്‌റ്റേിന്റെ 75 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തത്. സ്ഥലം ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ സന്ദര്‍ശിച്ച് അനുകൂല നിലപാട് സ്വീകരിച്ചതോടെ വനം -റവന്യു സംഘം സംയുക്ത സര്‍വ്വേ നടത്തി.

2010ലാണ് എം.ഐ ഷാനവാസ് എം.പി.മുന്‍കൈ എടുത്ത് സെന്റര്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 200 ഏക്കര്‍ സ്ഥലമാണ് ശ്രീചിത്തിര അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്രയും സ്ഥലം ഒരുമിച്ച് ജില്ലയില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് വന്നതോടെയാണ് 75 ഏക്കറിലേക്ക് ചുരുക്കിയത്.ഇതിനായി ജില്ലയുടെ പല ഭാഗങ്ങളിലും സര്‍ക്കാര്‍ കൈവശമുള്ള ഭൂമി തന്നെ അന്വേഷിച്ചെങ്കിലും ചിലരുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ഗ്ലെന്‍ ലെവല്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായത് ഇതിനിടയിലാണ് ജന്മിയും പാട്ടക്കാരനും തമ്മിലുളള തര്‍ക്കം കോടതിയില്‍ എത്തിയത്. ഇതോടെ നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നീണ്ടു പോയി. ഒരു ഘട്ടത്തില്‍ വയനാടിന് അനുവദിച്ച കേന്ദ്രം നഷ്ടപ്പെടുമെന്ന ഘട്ടം എത്തിയിരുന്നു. ഇതോടെ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. ലാന്‍ഡ് അക്വസിഷന്‍ നിയമപ്രകാരം നിശ്ചയിച്ച തുക ജന്മിയുടെയും പാട്ട കൈവശക്കാരന്റെയും പേരില്‍ ബാങ്കില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാമെന്ന് അഡ്വ. ജനറല്‍ നിയമോപദേശം നല്‍കി.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്തത്. അതിനിടെ ഏറ്റെടുത്ത സ്ഥലത്ത് വര്‍ഷങ്ങളായി കൈവശം വച്ച് കച്ചവടം ചെയ്തിരുന്നയാളോട് ഒഴിവാകാന്‍ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. ഇതിനെതിരെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി മെഡിക്കല്‍ സെന്ററിന് തറക്കല്ലിടല്‍ നടത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കേസ് നല്‍കിയ ആള്‍ക്ക് പകരം സ്ഥലം നല്‍കി പരിഹരിച്ച് സ്ഥലം എത്രയും പെട്ടന്ന് ശ്രീചിത്തിരക്ക് കൈമാറണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സംസ്ഥാന റവന്യൂ -ആരോഗ്യ വകുപ്പ് ശ്രീ ചിത്തിര അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡല്‍ഹിയിലുളള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മ്മാണം നടക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം നടക്കുക. ആദ്യഘട്ടത്തില്‍ കെട്ടിട സൗകര്യം ഒരുക്കും. രണ്ടാം ഘട്ടത്തില്‍ ഗവേഷണ കേന്ദ്രവും മൂന്നാം ഘട്ടത്തില്‍ കിടത്തി ചികിത്സാ സൗകര്യവും ഒരുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.