മണ്ണഞ്ചേരി: സ്‌ക്കൂളുകളെ ലഹരി വിമുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി മണ്ണഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കും. സ്‌റ്റേഷന്‍ പരിധിയിലുള്ള മണ്ണഞ്ചേരി, കലവൂര്‍, കാട്ടൂര്‍, പൊള്ളേത്തൈ എന്നീ സ്‌ക്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അദ്ധ്യാപകരും രക്ഷിതാക്കളും പോലീസും ചേര്‍ന്നുള്ള കമ്മറ്റിയാണ് ഇത് നടപ്പാക്കുന്നത്. കലവൂര്‍, കാട്ടൂര്‍ സ്‌ക്കൂളുകളില്‍ കമ്മറ്റി രൂപീകരിച്ചു.
സ്‌ക്കൂളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന അഞ്ച് രക്ഷിതാക്കളും അഞ്ച് അദ്ധ്യാപകരും ഒരു ഓഫീസര്‍ ഉള്‍ക്കൊള്ളുന്ന നാല് പോലീസുകാരും അടങ്ങുന്നതാണ് ഒരു സ്‌ക്വാഡ്. രക്ഷിതാക്കളില്‍ നിന്നും മൂന്ന് പേര്‍ രാവിലെ മുതല്‍ സ്‌ക്കൂള്‍ പരിസരത്ത് കാണും. സ്‌ക്കൂള്‍ സമയത്തെത്തുന്ന അപരിചിതര്‍, പരിചയമില്ലാത്ത ബൈക്കുകള്‍, ഇന്റര്‍വല്‍ സമത്ത് കുട്ടികള്‍ എവിടെപ്പോകുന്നു, ആരുമായി ബന്ധപ്പെടുന്നു മുതലായവ ഈ രക്ഷിതാക്കള്‍ നിരീക്ഷിക്കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ ആദ്യം 10 പേരുടെ കമ്മറ്റിയേയും അതിനു ശേഷം പോലീസിനെയും വിവരം അറിയിക്കും.
മണ്ണഞ്ചേരി കലവൂര്‍ സ്‌ക്കൂളുകളില്‍ എസ്‌ഐ ജോയി (ഫോണ്‍: 9497961348), എഎസ്‌ഐ ബാബുരാജ്, സിപിഒ സുരേഷ്‌കുമാര്‍, ഡബ്ല്യുസിപിഒ രസ്‌ന എന്നിവരുടെയും കാട്ടൂര്‍, പൊള്ളേത്തൈ സ്‌ക്കൂളുകളില്‍ എസ്‌ഐ രാജന്‍ ബാബു (ഫോണ്‍: 9497975247), സിപിഒ ഉല്ലാസ്, സിപിഒ ഷാനവാസ്, ഡബ്ല്യുസിപിഒ നിഷമോള്‍ എന്നിവരുടേയും നിരീക്ഷണത്തിലായിരിക്കും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.
















