Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ റദ്ദാക്കി : യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 07:23 pm IST
inWayanad

മേപ്പാടി: യാത്രക്കാരെ ദുരിതത്തിലാക്കികെ.എസ്.ആര്‍.ടി.സി. രാത്രിയിലെ രണ്ട് ട്രിപ്പ്കള്‍ നിര്‍ത്തി. കല്‍പ്പറ്റ- മുണ്ടക്കൈ ഭാഗത്തേക്കുള്ള രണ്ട് സ്‌റ്റേ ബസുകള്‍ താല്‍ക്കാലികമായി സര്‍വ്വീസ് നിറുത്തിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. കല്‍പ്പറ്റയില്‍ നിന്നും രാത്രി 8.30നും, കോഴിക്കോട് നിന്നു വന്ന് കല്‍പ്പറ്റയില്‍ നിന്ന് 9.50നും എടുക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളാണ് താല്‍ക്കാലികമായി സര്‍വ്വീസ് നിറുത്തിയത്. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും താമസിക്കുന്നതിനുള്ള പാടി റൂം താമസയോഗ്യമല്ലാതായതാണ് ബസ് സര്‍വ്വീസ് നിറുത്താന്‍ കാരണമെന്ന് ഗ്യാരേജ് അധികൃതര്‍ പറഞ്ഞു. മുണ്ടക്കൈയില്‍ എസ്‌റ്റേറ്റ് അധികൃതരാണ് സ്‌റ്റേ സര്‍വ്വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ക്ക് താമസം ഒരുക്കിയത്. എന്നാല്‍ ഈ മുറി വാസയോഗ്യമല്ലെന്ന് ജീവനക്കാര്‍ പറയുന്നു. മുറിയുടെ മേല്‍ക്കുര തകര്‍ന്നതിനാല്‍ ചോര്‍ന്നൊലിക്കുന്നതായും, അടിസ്ഥാന സൗകര്യമില്ലെന്നും ഇവര്‍ പറയുന്നു. ബദല്‍ സംവിധാനമേര്‍പ്പെടുത്തി തരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ബദല്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സ്‌റ്റേ സര്‍വ്വീസ് പുനരാരംഭിക്കുകയുള്ളു.സ്‌റ്റേ സര്‍വ്വീസ് നിറുത്തിയതോടെ കെ.എസ്.ആര്‍.ടി.സി. ബസിനെ മാത്രം ആശ്രയിക്കുന്ന ഈ റൂട്ടില്‍ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. കല്‍പ്പറ്റയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും, മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഈ ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി. രാത്രി ഏഴ് മണിക്കുള്ള ബസിനുശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞാലാണ് അടുത്ത ബസ്. കല്‍പ്പറ്റയില്‍ നിന്നും 9.15ന് എടുക്കുന്ന കല്‍പ്പറ്റ- അട്ടമല ബസിനെയാണ് മുഴുവന്‍ പേരും ഇപ്പോള്‍ ആശ്രയിക്കുന്നത്. പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ വഹിച്ചു കൊണ്ടാണ് ബസ് പുറപ്പെടുക. അതിനു മുമ്പ് വടുവന്‍ചാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകളില്‍ കയറി മേപ്പാടി വരെയെത്താമെങ്കിലും അവിടെ നിന്ന് മറ്റുവാഹനങ്ങളുണ്ടാകില്ല. മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല, കള്ളാടി, താഞ്ഞിലോട് എന്നീ ഭാഗത്തേക്കുള്ള നിരവധി പേരാണ് വഴിയില്‍ കുടുങ്ങുക. പകല്‍സമയങ്ങളില്‍ മേപ്പാടി-ചൂരല്‍മല ഭാഗത്തേക്ക് സമാന്തര ജീപ്പ് സര്‍വ്വീസുണ്ടെങ്കിലും രാത്രി ആറു മണിക്കു ശേഷം അവ സര്‍വ്വീസ് നിറുത്തിയിരിക്കും. മറ്റാവശ്യങ്ങള്‍ക്ക് പോയി വരുന്ന ജീപ്പുകളാണ് ഇടയ്‌ക്കെങ്കിലും യാത്രക്കാര്‍ക്ക് ആശ്രയമാകുന്നത്. കളക്ഷന്‍ ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഇടക്കിടെ ഈ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകള്‍ മുടങ്ങാറുണ്ടെങ്കിലും രാത്രിയിലുള്ള ഈ രണ്ട് സര്‍വ്വീസുകള്‍ നിറുത്തിയത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.