അരൂര്‍: അരൂര്‍-അരുക്കുറ്റി റോഡ് തകര്‍ന്നതോടെ യാത്ര ദുരിതപൂര്‍ണമായി. കനത്ത മഴ മൂലം റോഡിന്റെ വശങ്ങളില് വെള്ളക്കെട്ട് രൂക്ഷമായതാണ് ഗതാഗത തടസത്തിന് കാരണം. ജപ്പാന് കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴികള്‍ മൂടാതിരുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായത്. വീതികുറഞ്ഞ റോഡില്‍ രണ്ടുവാഹനങ്ങള്‍ക്ക് ഒരേസമയം സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ഇതിനിടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്്. കുഴി മൂടി ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: