കണ്ണൂര്‍: വേശാല ഈസ്റ്റ് എഎല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കെ.വി.ഗോപാലന്‍ മാസ്റ്ററുടെ ചരമദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ക്വിസ് മത്സരത്തില്‍ കുറ്റിയാട്ടൂര്‍ സൗത്ത് എഎല്‍പി സ്‌കൂളിലെ സി.കെ.ശ്രീകിരണ, യു.ആകര്‍ഷ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും കുറ്റിയാട്ടൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളിലെ കെ.അനുനന്ദ, പാവന്നൂര്‍ എഎല്‍പി സ്‌കൂളിലെ ഋതു എസ് ഗോവിന്ദ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ക്വിസ് മാസ്റ്റര്‍ കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഉച്ചക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണവും പ്രസ്തുത ചടങ്ങില്‍ നടന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളായ അമിത് മനു, നീലിമ മധുസൂദനന്‍ എന്നിവര്‍ക്ക് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.വി.ഉഷ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.മനോഹരന്‍ അധ്യക്ഷത വഹിച്ചു. കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, എംപിടിഎ പ്രസിഡണ്ട് ആശാകുമാരി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എന്‍.കെ.ചാന്ദിനി സ്വാഗതവും എം.പ്രവിദ നന്ദിയും പറഞ്ഞു.
















