ഇരിങ്ങാലക്കുട : ദേവവാദ്യവും വളരെ പഴക്കമാര്‍ന്നതുമായ മിഴാവില്‍ ആദ്യമായി പഞ്ചതായമ്പക അവതരിപ്പിച്ചു. മിഴാവില്‍ വളരെ അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ തായമ്പക അരങ്ങേറുന്നത്. കലാമണ്ഡലം രാജീവിന്റെ നേതൃത്വത്തില്‍ ഹരിഹരന്‍, രതീഷ് ദാസ്, രവികുമാര്‍, വിനീത് എന്നിവരാണ് അവതരിപ്പിച്ചത്. അമ്മന്നൂര്‍ ജന്മജതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പഞ്ചതായമ്പക അവതരിപ്പിച്ചത്.
















