പൂച്ചാക്കല്‍: പാണാവള്ളി കൊച്ചീത്തറ ശ്രീദുര്‍ഗ്ഗാ ഭദ്രകാളീ ക്ഷേത്രത്തിലെ കാവ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വിധി പ്രകാരം സര്‍പ്പപൂജയും തളിച്ചുകൊടയും നടത്തുന്ന കാവാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച നട തുറക്കാന്‍ ചെന്നപ്പോഴാണ് കാവിന്റെ ഒരുഭാഗം മുഴുവന്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി അറിയുന്നത്.
ഇതുസംബന്ധിച്ച് ക്ഷേത്രഭാരവാഹികള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പ്രതിഷേധിച്ച് ഭക്തരുടെ യോഗം ചേര്‍ന്നു. ക്ഷേത്രയോഗം ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം വേലപ്പന്‍, ചന്തിരൂര്‍ തങ്കപ്പന്‍, വാസുക്കുട്ടന്‍ പാണാവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശം കേന്ദ്രീകരിച്ച് മദ്യപരുടെയും സമൂഹ്യ വിരുദ്ധരുടെയും ശല്യം രൂക്ഷമാണ്. പോലീസ് നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നു.
















