പയ്യന്നൂര്‍: എരമം-കുറ്റൂര്‍ പഞ്ചായത്തിന്റെ അനുമോദന സദസ്സും സാന്ത്വന സ്പര്‍ശവും നാലിന് നടക്കും. എരമം-കുറ്റൂര്‍ ബേങ്ക് ഹാളില്‍ വൈകിട്ട് 3മണിക്ക് സി.കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലന്‍ ഉപഹാരം നല്‍കും. ദുരിതാശ്വാസ നിധി സമാഹരണം കെ.ബി.ബാലകൃഷ്ണനും വിതരണം കെ.സത്യഭാമയും നിര്‍വ്വഹിക്കും.
പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് വിജയികള്‍, എന്‍ട്രന്‍സ് റാങ്ക് ജേതാവ്, എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍, കലാകാരന്‍മാര്‍ എന്നിവരെ അനുമോദിക്കും. സാന്ത്വന സ്പര്‍ശം ദുരിതാശ്വാസ നിധി സമാഹരണവും വിതരണവും നടക്കും.
















