പയ്യന്നൂര്‍: തപസ്യ കലാ സാഹിത്യവേദി ജില്ലാ പീനശിബിരം നാളെ രാവിലെ മുതല്‍ പിലാത്തറ ഭാരതീയ സംസകൃത മഹാവിദ്യാലയത്തിലെ ശശിധരന്‍ കോക്കാട് നഗറില്‍ നടക്കും.രാവിലെ 9.30ന് പാണപ്പുഴ പത്മനാഭപ്പണിക്കരുടെ അധ്യക്ഷതയില്‍ ചലച്ചിത്ര സംവിധായകന്‍ പി.പി ഗോവിന്ദന്‍ മണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാള്‍ കെ.ജയലക്ഷ്മി ആശംസകള്‍ അര്‍പ്പിക്കും. ടി.ആര്‍.സോമശേഖരന്‍ കലയും സംസ്‌കൃതിയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഫോക്‌ലോര്‍ അവാര്‍ഡ് ജേതാക്കളായ ഗോവിന്ദന്‍ കോമരം, കെ.കുമാരന്‍ എന്നിവരെ ആദരിക്കും. ഉച്ചയ്‌ക്ക് ശേഷം 2 മണിക്ക് ഒ എന്‍ വി അനുസ്മരണവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുളള കാവ്യ സല്ലാപം പരിപാടി നടക്കും. 3 മണിക്ക് സംഘടനാ ചര്‍ച്ചയില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് അന്തരിച്ച നാടക സംവിധായകന്‍ ശശിധരന്‍ കോക്കാട് അനുസ്മരണം നടക്കും. വൈകുന്നേരം 4.30 ന് തപസ്യ പിലാത്തറ യൂണിറ്റിന്റെ നാടകം കാരിയുടെ ആദ്യ പ്രദര്‍ശനം നടക്കും.
















