കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പോലീസ് വാഹനവ്യൂഹത്തിനു നേരെ ചാവേറാക്രമണം, 40 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പോലീസിലേക്ക് പുതുതായി നിയമിതരായവര്‍ കയറിയ ബസുകള്‍ക്കു നേരെ രണ്ട് താലിബാന്‍ ചാവേറുകള്‍ ബോംബാക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരാഴ്ച മുന്‍പ് കനേഡിയന്‍ എംബസിയിലെ സുരക്ഷാ ജീവനക്കാരായ നേപ്പാളികള്‍ കയറിയ ബസ് ഭീകരര്‍ ആക്രമിച്ചിരുന്നു. അന്ന് 14 പേരാണ് മരിച്ചത്. ഏപ്രിലില്‍ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 64 പേര്‍ മരിച്ചിരുന്നു.
















