ഇരിട്ടി: ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റില്‍ പാലത്തിനു സമീപമുള്ള ഇരുനിലക്കെട്ടിടം ഏതു നിമിഷവും നിലം പതിക്കാമെന്ന നിലയില്‍. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുന്‍വശത്തെ ഷട്ടറുകള്‍ അടക്കം ഇളകിമാറിയ നിലയിലാണ്. ബേക്കറിയും മോബൈല്‍ ഷോപ്പുമടക്കം നിരവധി സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: