മീനങ്ങാടി : സാങ്കേതികവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള മീനങ്ങാടി പോളിടെക്‌നിക്കിലേക്കും പുതുതായി തുടങ്ങുന്ന മാനന്തവാടിപോളിടെക്‌നിക്കിലേക്കുമുള്ള അഡ്മിഷന്‍ ജൂലൈ രണ്ട്, നാല് തീയതികളില്‍ നടക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ എസ്എസ്എല്‍സി, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുംമതിയായ ഫീസുംസഹിതം രക്ഷിതാക്കളോടൊപ്പം മീനങ്ങാടി പോളിടെക്‌നിക്കില്‍ ഹാജരാകണം. ഫോണ്‍ 04936 247420.
















