ലണ്ടന്‍: ഹിതപരിശോധനയെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇംഗ്ലീഷ് ഭാഷയെ ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയനും ഒരുങ്ങുന്നു. യൂണിയനിലെ 28 രാജ്യങ്ങളിലും ഇംഗ്ലീഷ് അംഗീകൃതഭാഷയാണ്. ഇത് പിന്‍വലിക്കുമെന്നാണ് സൂചന.
യൂറോപ്യന്‍ യൂണിയനെ ഒന്നിപ്പിക്കുന്ന ഭാഷ പിന്‍വലിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാകും ഉണ്ടാക്കുക. ബ്രിട്ടനില്ലെങ്കില്‍ ഇംഗ്ലീഷും വേണ്ട എന്നാണ് പുതിയ നിലപാട്.
ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളാണ് യൂണിയന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്.
ബ്രിട്ടന്‍ വിട്ടുപോയെങ്കിലും പ്രതിസന്ധി തരണം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍ പറഞ്ഞു. ഞങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട്. അവര്‍ പറഞ്ഞു.
















