Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടിയന്തരാവസ്ഥയുടെ ഓര്‍മയില്‍ ബാങ്ക് മാനേജര്‍ എസ്.വേണുഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 02:44 pm IST
in Kollam

എം.എസ്.ജയചന്ദ്രന്‍

ശാസ്താംകോട്ട: കാത്തലിക് സിറിയന്‍ ബാങ്ക് പുതിയകാവ് ശാഖയിലെ സീനിയര്‍ മാനേജര്‍ എസ്.വേണുഗോപാലിന് ഇന്നലെ തിരക്കിന്റെ ദിവസമായിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്ക് തുറന്നതാണ്. ഈ തിരക്കിനിടെയാണ് അദ്ദേഹത്തെ കാണുന്നത്. ബാങ്ക് കാര്യത്തിനല്ല, മറിച്ച് അടിയന്തരാവസ്ഥയിലെ ഓര്‍മകള്‍ പങ്കുവയ്‌ക്കാന്‍.

1976ല്‍ ആര്‍എസ്എസിന്റെ കുലശേഖരപുരം ഖണ്ഡ് കാര്യവാഹായിരുന്ന വേണുഗോപാലിനെ ജനുവരി 14നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതല്ല, മറിച്ച് അറസ്റ്റ് വരിക്കാനായി കൊല്ലം ടൗണിലെത്തിയതാണ്. അന്ന് കൊല്ലം ജില്ലാ പ്രചാരകായിരുന്ന പ്രഭാകരന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചത്. വേണുഗോപാലും സഹപ്രവര്‍ത്തകരായ മുരളി, മോഹനന്‍, രാജേന്ദ്രന്‍, അന്തരിച്ച സുകുമാരന്‍ എന്നിവര്‍ സംഘനിര്‍ദേശപ്രകാരം ജനുവരി 14ന് വൈകിട്ട് നാലിനോടെ കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെത്തി. കൂടിനിന്ന ഞങ്ങളില്‍ നിന്നും അമ്പത് മീറ്റര്‍ ദൂരെ മാറി ജില്ലാ പ്രചാരകും നിലയുറപ്പിച്ചു. ലോകസംഘര്‍ഷസമിതിയുടെ പേരില്‍ കയ്യില്‍ കരുതിയിരുന്ന ലഘുലേഖ വിതരണം ചെയ്ത് ഞങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം തുടങ്ങി. പഴയ മെയിന്റോഡിലൂടെയായിരുന്നു പ്രകടനം. തുടര്‍ന്ന് രണ്ടുമൂന്ന് തവണ മെയിന്‍ റോഡിലൂടെ കിഴക്ക് പടിഞ്ഞാറ് നടന്നു. ഒടുവില്‍ നാലരയോടെയാണ് ആസാദ് ഹോട്ടലിന് മുന്നില്‍വച്ച് ഈസ്റ്റ് എസ്‌ഐ ശിവശങ്കരപിള്ളയുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്. വേണുഗോപാല്‍ തുടര്‍ന്നു.

‘സ്റ്റേഷനില്‍ എത്തിച്ച് അര മണിക്കൂറിന് ശേഷം സ്ഥിതിയാകെ മാറി. കൊടിയ മര്‍ദ്ദനമുറകളാണ് ഏല്‍ക്കേണ്ടിവന്നത്. പരസ്പരം പുറത്ത് പിടിപ്പിച്ച് ട്രില്ല് നടത്തിയാണ് തുടക്കം. ട്രില്ലിനിടെ റൂള്‍തടി കൊണ്ട് വാരിയെല്ലിനും പുറത്തും മാറിമാറി അടിക്കും. ഒന്ന് ഉറക്കെ കരയാന്‍ പോലും അനുവദിക്കില്ല. പിന്നീട് രാത്രി നടത്തിയ മര്‍ദനമുറയാണ് ഏറെ ദയനീയം. ഞങ്ങള്‍ പരസ്പരം മുഖത്ത് ആഞ്ഞ് അടിക്കണം. സുഹൃത്താണ് മുന്നിലെന്ന ധാരണയില്‍ അടിയുടെ ശക്തി കുറഞ്ഞുപോയാല്‍ പോലീസ് ഞങ്ങളുടെ മുഖത്ത് ആഞ്ഞടിച്ചിട്ട് പറയും ഇതേ രീതിയില്‍ അടിക്കാന്‍. അടിയുടെ ശക്തി കുറഞ്ഞാല്‍ പോലീസ് ഇടപെടും. അങ്ങിനെ ഞങ്ങള്‍ സ്വയംസേവകരെ പരസ്പരം അടിപ്പിച്ച് രസിച്ചു ക്രൂരനായ ആ പോലീസ് ഓഫീസര്‍. മര്‍ദ്ദനമുറകള്‍ രണ്ടുദിവസം നീണ്ടുനിന്നു. തുടര്‍ന്ന് തീര്‍ത്തും അവശരായി എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായ ഞങ്ങളെ രണ്ട് ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിന് ശേഷം റിമാന്റും ചെയ്തു. എന്നാല്‍ സത്യം പറയണമല്ലോ, ജയിലില്‍ ആദ്യദിവസത്തെ കൈകാര്യം ചെയ്യല്‍ മാത്രമെ ഉണ്ടായിരുന്നുള്ളു (മുഖത്ത് പുഞ്ചിരി). മാസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായ താന്‍ സംഘടനാരംഗത്ത് കൂടുതല്‍ സജീവമായി. കാരണം ഇതിനപ്പുറം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചത്.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് ഞാന്‍. എബിവിപി കോളജ് യൂണിറ്റ് പ്രസിഡന്റും. അച്ഛനും ബിജെപി ദേശീയസമിതി അംഗുമായിരുന്ന ചെല്ലപ്പന്‍പിള്ളയുടെ പ്രചോദനമായിരുന്നു സംഘടനാരംഗത്ത് കാല്‍വയ്‌ക്കാന്‍ കാരണം.’

1986ല്‍ കാത്തലിക് സിറിയന്‍ ബാങ്ക് തിരുവനന്തപുരം മെയിന്‍ ശാഖയില്‍ ജോലിക്ക് കയറുന്നതുവരെ സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അന്ന് നേരിട്ട പോലീസ് പീഡനത്തിന്റെ അരിഷ്ടതകള്‍ ഇന്നും വേണുഗോപാലിനുണ്ട്. ശരീരമാസകലം തളര്‍ച്ച, വിട്ടുമാറാത്ത നടുവേദന എന്നിവയാണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

പുതിയ വാര്‍ത്തകള്‍

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.