വാഷിങ്ടണ്‍: ഭാരതം ഉൾപ്പെടുന്ന 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാനുള്ള വിസ അനുവദിക്കരുതെന്ന് യുഎസ് സെനറ്റ് അംഗവും ജുഡീഷ്യറി കമ്മിറ്റി ചെയർമാനുമായ ചക്ക് ഗ്രാസ്ലെ. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ, കുടിയേറ്റ രഹിത വിസകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് ഗ്രാസ്ലെ, ഒബാമ ഭരണകൂടത്തിന് കത്ത് നൽകി.
കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകള്‍ നിരന്തരം അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്നു. എന്നാൽ ഇവരെ സ്വന്തം രാജ്യങ്ങള്‍ സ്വീകരിക്കുന്നില്ല. ഇത്തരത്തിൽ 6100പേർ അമേരിക്കയിൽ വസിക്കുന്നുണ്ട്. ഇവരെ സ്വീകരിക്കണമെങ്കിൽ സഹകരണമില്ലാത്ത രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് വിസ നിഷേധിക്കണമെന്ന് അദ്ദേഹം കത്തിൽ പറയുന്നുണ്ട്.
സഹകരണമില്ലാത്തവയായി നിലവില്‍ 23 രാജ്യങ്ങളുടെ പേരാണ് യു.എസ് സെനറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
















