ബീജിങ്: അപകടത്തില്‍ തീപ്പിടിച്ച ബസ്സില്‍ 30 യാത്രക്കാര്‍ വെന്തു മരിച്ചു. ചൈനയുടെ ഹൃദയ മേഖലയില്‍ ഇന്നലെ കാലത്തായിരുന്നു അപകടം. ബസ്സില്‍ 56 യാത്രക്കാരുണ്ടായിരുന്നു. 21 പേരുടെ നില ഗുരുതരമാണ്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.
ൈഹവേയില്‍ ഗാര്‍ഡ്‌റൈലുകളില്‍ തട്ടിയുണ്ടായ അപകടത്തിനെ തുടര്‍ന്ന് തീപ്പിടുത്തം സംഭവിയ്‌ക്കുകയാരുന്നു. വണ്ടിയില്‍നിന്ന് എണ്ണ ചോര്‍ച്ചയുണ്ടായതാണ് കാരണം.
ഹുനാന്‍ പ്രവിശ്യയിലാണ് അടപകടമുണ്ടായത്. ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ജീന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
















