മുഹമ്മ: വായനാവാരാചരണത്തിന്റെ ഭാഗമായി കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂള്‍ കുട്ടികള്‍ അക്ഷര മുത്തശ്ശിയെ ആദരിച്ചു. ഏഴുപതിറ്റാണ്ടോളം കുരുന്നുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന ആശാട്ടി കാവുങ്കല്‍ ഇന്ദ്രപ്രസ്ഥം വീട്ടില്‍ പങ്കജാക്ഷിയമ്മയെ(93)വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ആദരിച്ചത്. കഥകള്‍ പറഞ്ഞും പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കുവെച്ചുള്ള ഒത്തുചേരല്‍ കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായി. മികച്ച വായനക്കാരായി ആന്‍സിയ നൗഫല്‍,ആര്‍ വിഷ്ണുപ്രിയ,ആതിര എന്നിവരേയും വായനക്കുറിപ്പെഴുതിയ അശ്വിന്‍, കെ. എസ്. അമൃത എന്നിവരേയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് പി കെ സാജിത,അധ്യാപികമാരായ സീലിയ,സിന്ധു പി ജി,സിമിമോള്‍,ചിഞ്ജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
















