കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വിലനിയന്ത്രണ പട്ടികയില്‍ വരുന്ന മരുന്നുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനും തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും 28 ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ തളാപ്പ് ചിന്മയ സ്‌കൂളിന് എതിര്‍വശം നവനീതം ഓഡിറ്റോറിയത്തില്‍ യോഗം ചേരും. യോഗത്തിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ ചില്ലറ/മൊത്ത ഔഷധ വ്യാപാരികളും ആശുപത്രി/ക്ലിനിക്ക് ഫാര്‍മസികളുമായി ബന്ധപ്പെട്ടവരും ഫാര്‍മസിസ്റ്റുകളും എത്തിച്ചേരണമെന്ന് കണ്ണൂര്‍ അസി.ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
















