Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജില്ലാ ജനറല്‍ ആശുപത്രി പരാധീനതകളുടെ നടുവില്‍ ചികിത്സ തേടാന്‍ ഇടമില്ലാതെ പനിബാധിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:20 pm IST
inKottayam

കോട്ടയം: ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ച കോട്ടയം ജില്ലാ ആശുപത്രി പരാധീനതകളുടെ നടുവില്‍. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ശരാശരി അയിരത്തി ഇരുനൂറിലധികം രോഗികള്‍ നിത്യേന എത്തുന്ന ഈ ആശുപത്രിയില്‍ സ്ഥലപരിമിതിയും ഏറെയുണ്ട്. പൊട്ടിപ്പൊളിഞ്ഞ തറയും അടര്‍ന്നു വീഴാറായ ചുവരുകളും ചോരുന്ന മേല്‍ക്കൂരകളും രോഗികള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല.

ആശുപത്രിയില്‍ വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി ഇല്ലാതായാല്‍ പകരം പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. ഈസമയം ആശുപത്രി അങ്കണം അപ്പാടെ ഇരുട്ടിലാണ്. വൈദ്യുതിയുടെ അഭാവത്തില്‍ എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തിലാണ് കുത്തിവയ്‌പുകള്‍ പോലും നടക്കുന്നത്. ആശുപത്രിയങ്കണം ഇരുട്ടിലാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെ ശല്ല്യവും രൂക്ഷമാണ്. വൃത്തിഹീനമായ ശുചിമുറികള്‍ മദ്യപന്മാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. വാര്‍ഡുകളില്‍ നിന്ന് രോഗികളുടെ പണവും മറ്റ് സാധനങ്ങളും മോഷണം പോകുന്നതും പതിവാണ്.

ആശുപത്രിയില്‍ ഏത്തുന്ന നിര്‍ദ്ധനരോഗികളെ പരിശോധനക്കായി പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയയ്‌ക്കുന്നതായി പരാതിയുണ്ട്. എക്‌സ്‌റേ, സ്‌കാനിംഗ്, രക്തപരിശോധന എന്നിവയ്‌ക്കുവരെ രോഗികള്‍ പലപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെയാണ്. വൈദ്യുതി മുടക്കത്തിന്റെ പേരില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് ഇവരെ പുറത്തെ ലാബുകളിലേക്ക് അയയ്‌ക്കുന്നത്. പരിശോധനയ്‌ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും പുറത്തേക്ക് രോഗികളെ പറഞ്ഞയയ്‌ക്കുന്നത് സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും നിലവിലുണ്ട്.

ഇടുങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ രോഗികള്‍ക്ക് നട്ടംതിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഒന്ന് വിശ്രമിക്കാന്‍പോലും ഇവിടെ ഇടമില്ല. സ്ഥലപരിമിതി മൂലം ന്യൂട്രീഷ്യന്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് വരാന്തയിലാണ്. പൊട്ടിപ്പൊളിഞ്ഞ തറയില്‍ കാല്‍വഴുതി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പരിക്കേല്‍ക്കുന്നതും ഇവിടെ പതിവാണ്. വൃത്തിഹീനമായ വാര്‍ഡുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രി പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം പരിസരം ആകെ ദുര്‍ഗ്ഗന്ധപൂരിതമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ഇവ കുമിഞ്ഞുകൂടി കിടക്കുന്നതും ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. മലിനജലം കെട്ടിക്കിടന്ന് ഇതില്‍ കൊതുകുകള്‍ മൊട്ടയിട്ട് പെരുകുന്നതായും പരാതിയുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ആശുപത്രിയുടെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ലഭിക്കുന്നത് തുഛമായ തുകയാണ്. ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

Kerala

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

Kerala

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

New Release

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

പുതിയ വാര്‍ത്തകള്‍

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.