Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിഷകൃഷി കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നു : ഡോ. ഇ.ജെ. ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 09:19 pm IST
in Wayanad

കല്‍പ്പറ്റ : വയനാട്ടിലെ കീടനാശിനി അമിതമായി ഉപയോഗിച്ചുള്ള വിഷകൃഷിയിലെ കീടനാശിനികള്‍ കുടിവെളള സ്രോതസ്സുകളിലെത്തി കുടിവെള്ളം മലിനമാക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മാനേജ്‌മെന്റ് (സിഡബ്ല്യു ആര്‍എം)ശാസ്ത്രജ്ഞന്‍ ഡോ. ഇ.ജെ.ജോസഫ് ജില്ലാ വികസന സമിതി ‘മഴവെള്ള സംരക്ഷണവും ഭൂഗര്‍ഭജല പരിപോഷണവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലലഭ്യതയേക്കാള്‍ ഭീഷണി ജലമലിനീകരണമാണെന്നും അദ്ദേഹം പറഞ്ഞു. ജലമലിനീകരണത്തോടൊപ്പം ഭൂഗര്‍ഭജലവിതാനത്തി ന്റെ അളവിലുണ്ടായ താഴ്ചയാണ് വയനാട് നേരിടുന്ന പ്രധാന പ്രശ്‌നം. ചില പ്രദേശങ്ങളില്‍ ജലക്ഷാമവും അനുഭവപ്പെടുന്നു. അശാസ്ത്രീയമായ രീതിയിലുള്ള ഭൂവിനിയോഗമാണ് വയനാട് നേരിടുന്ന ദുരന്തം. മണ്ണിടിച്ചിലും കരിങ്കല്‍ ക്വാറികളുടെ വ്യാപനവും മണല്‍ ഖനനവും വയനാടിന്റെ സ്ഥിതി ഗുരുതരമാക്കുന്നു. മണ്ണ് മാറ്റി അടിയിലുള്ള കരിങ്കല്‍ ഖനനം പശ്ചിമഘട്ടത്തിലെ ജീവജാലങ്ങള്‍ക്കും ജലത്തിനും ദോഷകരമാണ്. കഴിഞ്ഞ 15 വര്‍ഷമായി വയനാട് വരള്‍ച്ചാബാധിതമാണെന്ന് അദ്ദേഹം പറഞ്ഞു.

സമാന ഭൂപ്രകൃതിയുള്ള ഇടുക്കിയേക്കാളും വരള്‍ച്ചാബാധിതമാണ് വയനാട്. വയനാട്ടില്‍ നേരത്തെ 3500 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍, 1985 മുതല്‍ 2015 വരെയുള്ള 30 വര്‍ഷത്തെ ശരാശരിയനുസരിച്ച് വയനാട്ടില്‍ ലഭിക്കുന്നത് 3253 മില്ലീ മീറ്റര്‍ മഴയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം ഒഴിച്ച് എല്ലാ വര്‍ഷവും വയനാട്ടില്‍ മഴ കുറവാണ്.

പ്രകൃതിദത്തമായ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജ് നടത്തുന്നത് വനങ്ങളും നെ ല്‍വയലുകളുമാണ്. ഒരു നെല്‍ വയല്‍ കൃഷി ചെയ്താലും ഇല്ലെങ്കിലും ചുറ്റുപാടും ആറുമുതല്‍ എട്ടു മീറ്റര്‍ വരെ ജലം മണ്ണിനടിയിലേക്ക് റീചാര്‍ജ് ചെയ്യുന്നു. 3057 ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന വയനാട്ടില്‍ ഇന്നത് 1148 ഹെ്കടറായി ചുരുങ്ങി. കാടുകളുടെയും നെല്‍വയലുകളുടെയും നാശമാണ് വയനാട്ടില്‍ ഭൂഗര്‍ഭജല നിരപ്പ് കുറയാന്‍ കാരണം.

കനത്ത മഴയുടെ ശക്തിയില്‍നിന്ന് മണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കാനായി പ്രകൃതി സൃഷ്ടിച്ചിട്ടുള്ള സസ്യാവരണമാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. ഭൂഗര്‍ഭജല പരിപോഷണം നടത്താനും മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിനെ സംരക്ഷിക്കാനും പ്രകൃതിയൊരുക്കിയ കവചമായിരുന്നു ഇവ. മഴക്കാടുകള്‍ ജൈവ സമ്പന്നമായിരുന്നു. മണ്ണിനടിയില്‍ വിവിധ ജാതി ജീവജാലങ്ങളുണ്ട്. ഇവയോരോന്നിനും മണ്ണനിടിയിലെ ജലസംരക്ഷണത്തിന് അവരുടേതായ പങ്കുകളുണ്ട്. മണ്ണിനടിയില്‍ മണ്ണിര പോവുന്ന ചാലുകളിലൂടെയാണ് മഴക്കാലത്ത് മഴ വെള്ളം ഇറങ്ങുന്നത്. മണ്ണിനടിയിലെ ഭൂഭര്‍ഭജലവിതാനം വരെ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ചിതലുകള്‍. കാട്ടില്‍ മണ്ണിനുമുകളിലെ ഇലകളും മറ്റും അടിഞ്ഞുകൂടിയ ഭാഗം മഴവെള്ളത്തെ സ്‌പോഞ്ചുമാതിരി അരിച്ച് മണ്ണിലേക്ക് സാവധാനം കിനിഞ്ഞിറങ്ങാന്‍ സഹായിക്കുന്നു. എന്നാല്‍, 1940നും 1970നും ഇടയില്‍ 75 ശതമാനം വനങ്ങളുടെ നാശം കേരളത്തില്‍ സംഭവിച്ചു. 40 വര്‍ഷത്തിനിടെ കേരളത്തിലെ 76ശതമാനം നെല്‍ വയലുകള്‍ തരിശാക്കിയിടുകയോ കാര്‍ഷികേതരആവശ്യത്തിനായി പരിവര്‍ത്തനം ചെയ്യപ്പെടുയോ ചെയ്യപ്പെട്ടു. ചെ രിഞ്ഞ പ്രതലങ്ങളുള്ള താമസിക്കുന്നതും കൃഷി ചെയ്യുന്നതും മണ്ണൊലിപ്പിനിടയാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൃഷിക്കാരെയാണ്. വരള്‍ച്ച, ചെടികളുടെ വാട്ടം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കാലം തെറ്റിയെത്തുന്ന മഴ, മണ്‍സൂണിലുണ്ടാവുന്നമാറ്റം, വിളനാശം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൃഷിടികളാണ്. കാപ്പി പോലുള്ള വിളകളില്‍ നേരത്തെ മൂപ്പെത്തുന്നതും വളര്‍ച്ച മുരടിക്കുന്ന തും പരാഗണത്തിലുണ്ടാവുന്ന കുറവും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും അളവും കുറയുന്നതുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വയനാട്ടിലെ മീനങ്ങാടി മാതൃകകാണിച്ച കാര്‍ബണ്‍ ന്യൂ ട്രല്‍ പദ്ധതിയാണെന്നും ഇ. ജെ.ജോസഫ് പറഞ്ഞു.

മഴവെള്ള സംഭരണികളെക്കുറിച്ച് സി.ഡബ്ല്യു.ആര്‍.എമ്മിലെ ടെക്‌നിക്കല്‍ ഓഫീസര്‍ ശശിധരന്‍ വള്ളിക്കുടിയന്‍, ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജിങ്ങിനെക്കുറിച്ച് സി.ഡബ്ല്യു.ആര്‍.എമ്മിലെ ശാസ്ത്രജ്ഞന്‍ ഇ. അബ്ദുല്‍ ഹമീദ് എന്നിവര്‍ ക്ലാസെടുത്തു.

സെമിനാര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയല്‍നാടായ വയനാട് വാഴനാടായതാണ് വയനാട്ടിലെ ഭൂഗര്‍ഭജലവിതാനം കുറയാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്ദു ജോസ്, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ദിലീപ്കുമാര്‍, എ.ഡി.എം സി.എം. ഗോപിനാഥന്‍, ടൗണ്‍ പ്ലാനര്‍ പി. രവികുമാര്‍ എന്നിവര്‍ സസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.