പൂച്ചാക്കല്‍: മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. കിട്ടിയത് കാലിക്കവര്‍. പള്ളിപ്പുറം പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് കെ. ഉദയാകുമാറിനാണ് കഴിഞ്ഞ ദിവസം തപാല്‍മാര്‍ഗ്ഗം ഫോണില്ലാതെ കാലിക്കവര്‍ ലഭിച്ചത്.
നാപ്‌ടോള്‍ കമ്പനിയുടെ വോക്‌സ് ഫോണിന് ഓര്‍ഡര്‍ ചെയ്യുകയും കഴിഞ്ഞ ഡിസംബര്‍ ഒന്നിന് 3,398 രൂപ അടച്ച് പോസ്റ്റ് ഓഫീസില്‍ നിന്നും കമ്പനി അയച്ച തപാല്‍ വാങ്ങുകയും ചെയ്തിരുന്നു. ലഭിച്ച ഫോണ്‍ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തിരിച്ചയച്ചാല്‍ മാറിത്തരാമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഉദയകുമാര്‍ തപാല്‍ മാര്‍ഗം ഫോണ്‍ തിരികെ അയച്ചു. പിന്നീട് ഇയാള്‍ നിരന്തരം വിളിച്ചന്വേഷിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് കമ്പനിയില്‍ നിന്ന് ഫോണ്‍ അയച്ചുവെന്ന സന്ദേശം ലഭിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന്റെ മേല്‍വിലാസത്തിലെത്തിയ പാഴ്‌സല്‍ ഉദയകുമാര്‍ ജീവനക്കാരുടെയും പോസ്റ്റുമാന്റെയും സാന്നിധ്യത്തില്‍ തുറന്നുനോക്കിയപ്പോഴാണ് ഫോണില്ലാതെ ശൂന്യമായ കവറാണെന്ന് കണ്ടെത്തിയത്. ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.
















