കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യുപിസ്‌കൂള്‍ സംസ്‌കൃതം ക്ലബ് ഉദ്ഘാടനവും കഴിഞ്ഞ വര്‍ഷം സബ്ജില്ലാ സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.വി.മനോജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി.രാമകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.സുഷിന സ്വാഗതവും കെ.അരവിന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
















