കണ്ണൂര്‍: വായനാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല വായനാ വാരാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പദ്യപാരായണ മത്സരം നടത്തുന്നു. നാളെ രാവിലെ 10.30 ന് കലക്ടറേറ്റ് പിആര്‍ ചേമ്പറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
















