കണ്ടോന്താര്‍: പ്രകൃതിയെ തൊട്ടറിഞ്ഞും രുചിച്ചും ചക്കവിഭവമൊരുക്കി കണ്ടോന്താര്‍ ഇടമന യുപി സ്‌കൂള്‍ ശ്രദ്ധേയമായി. വര്‍ദ്ധിച്ചുവരുന്ന മറുനാടന്‍ ഭക്ഷണശീലം ആരോഗ്യത്തിന് തന്നെ ഹാനികരമാകുന്നുവെന്ന തിരിച്ചറിവ് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും നാം അറിയാതെ നഷ്ടപ്പെടുന്ന ചക്കപോലുള്ള ഭക്ഷ്യവിഭവങ്ങളെക്കുറിച്ച് ജനങ്ങളില്‍ വിശ്വാസ്തയും അറിവും വര്‍ദ്ധിപ്പിക്കുന്നതിനും മേളയ്‌ക്ക് കഴിഞ്ഞു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സിനിമാ നിര്‍മ്മാതാവും നടനുമായ എ.ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് കെ.രാജഗോപാലന്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി.ശ്രീകല, പി.ജാനാര്‍ദ്ദനന്‍, സി.എന്‍.ഈശ്വരീഭായ്, കെ.ഭവാനി, ടി.കെ.ദാമോദരന്‍ നമ്പൂതിരി, ഇ.ഗോവിന്ദന്‍ നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചക്ക ചിപ്‌സ്, ചക്കപ്പഴം, ചക്കപ്പഴംപൊരി, പായസം, അട, വട, ഉണ്ടയപ്പം, ഉണ്ണിയപ്പം, ചക്ക ന്യൂഡില്‍സ്, ചക്ക വറുത്തത്, മൊളീഷ്യം ചക്കപ്പച്ചടി, ചക്കവരട്ടി, ഇഡ്ഡലി, ദോശ, പുഴുക്ക്, ചക്കച്ചമ്മന്തി, ചക്കയപ്പം, കിണ്ണത്തപ്പം തുടങ്ങി നിരവധി വിഭവങ്ങളാണ് മേളയിലൊരുക്കിയത്.
















