മട്ടന്നൂര്‍: യോഗ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതൊരു ജീവിത ദര്‍ശനമാണെന്നും ഡോ.കൂമുള്ളി ശിവരാമന്‍ പറഞ്ഞു. മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അന്താരാഷ്‌ട്ര യോഗദിനാചരണവും വായനാദിനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറക്ക് യോഗ പകര്‍ന്നുകൊടുത്താല്‍ ഭാവിയുടെ ലോകം രോഗവിമുക്തമാകുമെന്നും മനുഷ്യനിലെ അക്രമവാസന അവസാനിപ്പിച്ച് സമാധാനപൂര്‍ണമാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ഇ.ഗണേശന്‍ അധ്യക്ഷത വഹിച്ചു. യോഗാചാര്യന്‍ അനന്തന്‍ വെളിയമ്പ്ര ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനവും ഉണ്ടായിരുന്നു. കെ.വി.മധുസൂദനന്‍, പി.വി.ശിവദാസന്‍ മാസ്റ്റര്‍, സി.കെ.ശ്രീജിത്ത്, എം.രാജഗോപാലന്‍, എന്‍.ഷിജിത്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.യതീന്ദ്രദാസ് സ്വാഗതവും സി.പി.സനല്‍ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
















