പിലാത്തറ: ഭഗവത്ഗീത സ്വാധ്യായ സമിതിയുടെ നേതൃത്വത്തില്‍ കൈതപ്രം വാസുദേവപുരം ക്ഷേത്രത്തില്‍ മഹാങഭാരതപഠനസത്രം തുടങ്ങി. പിലാത്തറ സംസ്‌കൃത മഹാവിദ്യാലയം പ്രിന്‍സിപ്പാള്‍ കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി പുത്തില്ലം കേശവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കടവക്കാട് മാധവന്‍ നമ്പൂതിരി, ഉഷ അന്തര്‍ജ്ജനം, മംഗലം അമ്പാടി സുരേഷ്, കാനപ്രം ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4 മണിക്കാണ് പഠനസത്രം.
















