Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: സിപിഎം നേതൃത്വം വെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 12:18 am IST
in Kannur

കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎമ്മുകാരുടെ വ്യാജ പരാതിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ സിപിഎം നേതൃത്വം വെട്ടില്‍. തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറും ഡിവൈഎഫ്‌ഐ നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.പി.ദിവ്യ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ഇന്നലെ തലശ്ശേരി പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ദളിത് യുവതി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവര്‍ ജയിലിലടക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചകളിലാണ് ദളിത് സഹോദരിമാര്‍ക്കെതിരെ സിപിഎം നേതാക്കളായ ഷംസീറും ദിവ്യയും മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ജയില്‍ മോചിതരായി വീട്ടിലെത്തിയ യുവതികളില്‍ ഒരാളായ അഞ്ജന അന്ന് രാത്രി അമിതമായി ഉറക്കുഗുളിക കഴിച്ച് ആത്മഹത്യ ശ്രമം നടത്തുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ കുപ്രചാരണങ്ങളിലും മറ്റും മനംനൊന്താണ് താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് അഞ്ജന തിങ്കളാഴ്ച പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം-ഡിവൈഎഫ് നേതാക്കള്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തത്.

യുവതികള്‍ പ്രശ്‌നക്കാരാണ്, അയല്‍വാസികളോടു പോലും വഴക്കാണ്, ക്വട്ടേഷന്‍ സംഘത്തിലെ ഗുണ്ടകളെ പോലെ പെരുമാറുന്നവരാണ് ഇവരെന്നുമുള്ള തരത്തിലായിരുന്നു പി.പി.ദിവ്യ ചാനല്‍ ചര്‍ച്ചക്കിടയില്‍ പ്രതികരിച്ചത്. എ.എന്‍.ഷംസീര്‍ എംഎല്‍എയും യുവതികള്‍ കുഴപ്പക്കാരാണെന്ന രീതിയില്‍ ചാനലിലൂടെ പ്രതികരിച്ചിരുന്നു. ഇതിനു പുറമെ സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം നടത്തിയ പ്രചരണങ്ങളും അഞ്ജനയെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നെന്നും ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

സിപിഎം പ്രവര്‍ത്തകരെ ഓഫീസില്‍ കയറി അക്രമിച്ചെന്ന വ്യാജ പരാതിയില്‍ കഴിഞ്ഞ 17 ന് തലശ്ശേരി പൊലീസ് യുവതികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കുമെന്നും അറിയിച്ചാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ തലശ്ശേരി സ്‌റ്റേഷനിലെത്തിയ ഇവരെ പൊലീസ് സിപിഎം നിര്‍ദ്ദേശം അനുസരിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു.

എല്ലാ കാലത്തും ദളിത് പ്രേമം നടിച്ചും പ്രസംഗിച്ചും നടന്ന് ദളിതുകളെ അവഗണിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ദളിത് യുവതിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത സംഭവം. ദളിത് യുവതികള്‍ക്കെതിരെ വ്യാജ പരാതി നല്‍കി ഭരണസ്വാധീനമുപയോഗിച്ച് കേസെടുപ്പിച്ച് ജയിലിലടപ്പിച്ച നടപടി ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുകയും പാര്‍ട്ടി ഏറെ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും കഴിയാതെ പല നേതാക്കളും ഉഴലുകയായിരുന്നു. അതിനിടയിലാണ് കൂനിന്‍മേല്‍ കുരു എന്ന പോലെ ജയിലിലടക്കപ്പെട്ട യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനു പിന്നില്‍ പാര്‍ട്ടിയുടെ യുവ എംഎല്‍എയും യുവ വനിതാ നേതാവും ആണെന്ന പരാതിയുടെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്ത സംഭവം ഉണ്ടായിരിക്കുന്നത്. സംഭവം ഇത്രത്തോളം ചര്‍ച്ചയാവുകയും പാര്‍ട്ടി നേതാക്കള്‍ തന്നെ കേസില്‍പ്പെടുകും ചെയ്തത് പാര്‍ട്ടിക്കകത്ത് സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. അണികള്‍ക്കിടയിലും നേതൃത്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഭരണം ലഭിച്ച് ഒരുമാസം തികയും മുമ്പേ ദളിത് പീഡനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലക്കുന്ന സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.