Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനധികൃത കയ്യേറ്റത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 10:13 pm IST
in Kottayam

ഏറ്റുമാനൂര്‍: അനധികൃത കയ്യേറ്റത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. പേരൂര്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കുപാലംവരെയുള്ള പ്രദേശത്ത് മീനച്ചിലാറിന്റെ 35 ഏക്കറോളം തീരം കയ്യേറിയതില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രക്ഷോഭം. ആറ്റുതീരം അളന്നു തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 24ന് വൈകിട്ട് 5ന് പൂവത്തുംമൂട് കവലയില്‍ നിന്ന് കിണറ്റിന്‍ മൂട്ടിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പി. തോമസ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

ആറ്റുപുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കൈയേറിയതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കൈയേറ്റ ഭൂമി അളന്ന് തിരിക്കാന്‍ ഒരിക്കല്‍ നടപടിയായെങ്കിലും ഡെപ്യൂട്ടി തഹസില്‍ദാറുടെ ഒത്താശയോടെ നടപടി മാറ്റിവെച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കലക്ടര്‍ക്കും മറ്റും നല്‍കിയ പരാതിയെ തുടര്‍ന്ന് 25ന് ഭൂമി അളന്നുതിരിക്കാന്‍ വീണ്ടും ഉത്തരവായി. ഏറ്റുമാനൂര്‍ നഗരസഭയിലെ 18-ാം വാര്‍ഡില്‍പെട്ട 100 കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് കാടുകളും മരങ്ങളും വെട്ടിനശിപ്പിച്ച് കൈയേറിയത്. പേരൂര്‍ വില്ലേജില്‍പെട്ട ഈ ഭൂമി പതിനഞ്ചോളം പേരുടെ അധീനതയിലാണിപ്പോള്‍.

കിണറ്റിന്‍മൂട് കടവില്‍ പഞ്ചായത്തുവകയായി ഉണ്ടായിരുന്ന കുളിക്കടവും കുളിപ്പുരയും എട്ടുവര്‍ഷം മുമ്പ് ഇടിച്ചു നിരത്തി. ഇപ്പോള്‍ ഒരു വീടിന്റെ ചുറ്റുമതിലിനുള്ളിലാണ് ഈ സ്ഥലം. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസിനോട് ചേര്‍ന്ന കൈയേറ്റ ഭൂമിയിലേക്ക് മറ്റാര്‍ക്കും പ്രവേശിക്കാനാകാത്ത വിധം തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

ഈ വാര്‍ഡിലെ കൗണ്‍സിലര്‍ ഉള്‍പ്പെടെ നഗരസഭാ, റവന്യൂ അധികൃതര്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നടപടിയാണ് എടുക്കുന്നതെന്നാണ് ആക്ഷേപം. ഇതിനിടെ മരങ്ങള്‍ വെട്ടിമാറ്റിയത് ഡിഎഫ്ഒ എത്തി പരിശോധിച്ചിരുന്നു.

ആക്ഷന്‍ കൗണ്‍സില്‍ വില്ലേജ് ഓഫിസിലും നഗരസഭയിലും വിവരാവകാശ നിയമമനുസരിച്ച് ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. പക്ഷേ, വില്ലേജില്‍നിന്ന് തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു രേഖയില്‍ മേല്‍പറഞ്ഞ സ്ഥലത്ത് കപ്പ, വാഴ എന്നിവ കൃഷി ചെയ്യുന്നതായി കണ്ടുവെന്നു പറയുന്നുണ്ട്. പ്രസിഡന്റ് മോന്‍സി പെരുമാലിന്റെ നേതൃത്വത്തില്‍ നടത്തിയ സമരപരിപാടികള്‍ക്കൊടുവില്‍ അന്ന് കലക്ടറായിരുന്ന യുവി.. ജോസിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ 28ന് കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ എത്തുന്നതായി അഡീഷനല്‍ തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരുന്നു.

കൈയേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന 15 പേര്‍ക്കും സമീപവാസികള്‍ക്കും പുറമെ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിക്കും ഏപ്രില്‍ അഞ്ചിന് നോട്ടീസ് നല്‍കി. അതിര്‍ത്തി നിര്‍ണയത്തിന് ഹാജരുണ്ടാകണം എന്നായിരുന്നു നോട്ടീസ്. സ്ഥലം കൈവശം വെച്ചിരിക്കുന്ന ഒമ്പതുപേര്‍ അളവ് തീയതി തങ്ങളുടെ സൗകര്യപ്രകാരം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് അഡീഷനല്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി.

ഇതേ തുടര്‍ന്ന് അളവ് മാറ്റിവെച്ച അഡീഷനല്‍ തഹസില്‍ദാര്‍ കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വീണ്ടും കലക്ടറെ സമീപിച്ചു. വിവരാവകാശനിയമം വഴി ലഭിച്ച രേഖകളും ഇവര്‍ ഹാജരാക്കി. ഇതേതുടര്‍ന്നാണ് 25ന് ഭൂമി അളന്ന് തിരിക്കാന്‍ വീണ്ടും ഉത്തരവായത്. കൈയേറ്റക്കാരെന്ന് പറയുന്ന 15 പേരുള്‍പ്പെടെ ആറ്റുപുറമ്പോക്കിനോട് ചേര്‍ന്ന് സ്ഥലമുള്ള 41 പേര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സ്വാധീനത്തിന്റെ പേരില്‍ ഇനിയും അളവ് മാറ്റിവെക്കുമോ എന്നും നാട്ടുകാര്‍ക്ക് സംശയമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.