ലോസാഞ്ചല്‍സ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് വംശജന്‍ മൈക്കല്‍ സാന്‍ഫോര്‍ഡിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.
നെവാഡയിലെ കോടതിയില്‍ ഹാജരാക്കിയ മൈക്കിളിനെ ജൂലൈ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച ലാസ്‌വേഗാസില്‍ നടന്ന റാലിക്കിടെയായിരുന്നു സംഭവം. ട്രംപിനെ വധിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയ യുവാവിന്റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി.
















