ഇരിട്ടി: തലശ്ശേരിക്കടുത്ത് പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളെ ആക്രമിക്കുകയും ഒന്നര വയസ്സുള്ള കുഞ്ഞിനെ അടക്കം ജയിലിലടക്കുകയും ചെയ്ത നടപടി കിരാതവും ക്രൂരവുമാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗവര്‍മ്മെണ്ട് നടപടി എടുക്കണമെന്ന് ഇരിട്ടി താലൂക്ക് വണ്ണാന്‍ മണ്ണാന്‍ സമുദായ സംഘം ഗവര്‍മ്മെണ്ടിനോട് ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് വിനോദ് കോളാരി, മോഹനന്‍ പടിയൂര്‍, ജിതേഷ് പെരുമണ്ണ്!, സജീവന്‍ മുക്കട്ടി, കൃഷ്ണന്‍ നടുവനാട്, ശശി കോളിക്കടവ് എന്നിവര്‍ സംസാരിച്ചു.
















