ഇരിട്ടി : വായനാദിനത്തോടനുബന്ധിച്ച് എടക്കാനം എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച വായനാദിനാചരണം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സുപ്രസിദ്ധ സിനിമാ സംവിധായകന്‍ തോമസ് ദേവസ്യ മുഖ്യ പ്രഭാഷണം നടത്തി. വായനാദിനത്തോടനുബന്ധിച്ചുള്ള മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ടി.വി.ഉമടീച്ചല്‍ നിര്‍വ്വഹിച്ചു. സന്തോഷ് കൊയിറ്റി, കെ.പി. രഞ്ചിത്ത്, പി.നിധി എന്നിവര്‍ സംസാരിച്ചു.
മട്ടന്നൂര്‍ : യുനിട്ടി ടി ടി ഐ മട്ടന്നൂര്‍ വായന ദിനാജരണം നടത്തി. വ്യത്യസ്ത കലാപരിപാടികളോടെ യാണ് വയനദിനം ആജരിച്ചത്. ചടങ്ങ് പ്രിന്‍സിപ്പാള്‍ ഗൗരി ഉദ്ഘാടനം ചെയ്തു. വായന മത്സരവും നടത്തി. മൃതുല അധ്യക്ഷത വഹിച്ചു. ദിവ്യ. രജിത, ആതിര ജോളി സംസാരിച്ചു.
















