കണ്ണൂര്‍: ജില്ലാ സാക്ഷരതാ മിഷന്റെയും ജയില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ സാക്ഷരതാ ക്ലാസ് ആരംഭിച്ചു. ജയിലിലെ 9 നിരക്ഷരരായ വനിതാ തടവുകാര്‍ക്കാണ് ക്ലാസ് ആരംഭിച്ചത്. ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവദാസ് കെ തൈപ്പറമ്പലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ വായനദിനം സന്ദേശം നല്‍കി. ജില്ലാ സാക്ഷരത മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു, വനിതാ ജയില്‍ സൂപ്രണ്ട് പി ശകുന്തള, വെല്‍ഫയര്‍ ഓഫീസര്‍മാരായ വി.പി.സുനില്‍കുമാര്‍, എ.ധന്യ എന്നിവര്‍ സംസാരിച്ചു.
















