കണ്ണൂര്‍: കണ്ണൂര്‍ ഭാരതീയ ചികിത്സാ വകുപ്പും, എഎംഎഐ കണ്ണൂരും ചേര്‍ന്ന് അന്താരാഷ്ട്രയോഗ ദിനം ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ കലക്ടര്‍ ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്ക് യോഗ പരിശീലനം നല്‍കും. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും യോഗപരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുളള പ്രതിരോധകിറ്റുകളുടെ വിതരണവും നിര്‍വ്വഹിക്കുന്നതാണ്. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയുടെ കീഴില്‍ യോഗ പരിശീലനം നല്‍കും.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും ആയുഷ് & ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ രാവിലെ 10.30 ന് മേയര്‍ ഇ പി ലത യോഗദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആഹാരവും ജീവിതശൈലിയും, മാനസിക സംഘര്‍ഷവും യോഗയും, ഗര്‍ഭകാല സംരക്ഷണം യോഗയിലൂടെ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: