Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യോഗാ ദിനം ഇന്ന്: നാടെങ്ങും പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 08:56 pm IST
in Alappuzha

ആലപ്പുഴ: അന്താരാഷ്‌ട്ര യോഗാദിനമായ ഇന്ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടക്കും. സര്‍ക്കാരിന്റെയും വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും യോഗാ പരിശീലന കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യോഗയും അനുബന്ധപരിപാടികളും നടക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍രക്ഷാ മിഷന്‍ കേരളയുടെയും ആഭിമുഖ്യത്തില്‍ രാവിലെ 8.15ന് പുന്നമട നെഹ്‌റു ട്രോഫി പവലിയനില്‍ യോഗാദിനം ആചരിക്കും. കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി കര്‍മ്മപദ്ധതി അവതരിപ്പിക്കും.

ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദിനാചരണപരിപാടികള്‍ നടക്കും. രാവിലെ ഒമ്പതിന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ദിനാചരണം ഉദ്ഘാടനം ചെയ്യും. യോഗാ ഡെമോണ്‍സ്‌ട്രേഷന്‍ നടക്കും. രാവിലെ 10ന് യോഗയെക്കുറിച്ച് ഡോ. മിനി അലക്‌സാണ്ടര്‍ ക്ലാസെടുക്കും.

ആയുഷ്‌വകുപ്പും ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷനും ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത്- കളക്‌ട്രേറ്റ്ജീവനക്കാര്‍ക്കായി പ്രത്യേക പരിശീലനവും ക്ലാസും നടത്തും. പഞ്ചായത്തുകളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ച് സ്‌കൂള്‍ തലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

ആരോഗ്യഭാരതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗാദിനാചരണവും പ്രമേഹമുക്ത ക്യാമ്പും നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. ഡി. രാജു ക്ലാസെടുത്തു. പി. രാജിവ്, എല്‍. പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വേണു ഭാരതീയത്തിന്റെ നേതൃത്വത്തില്‍ യോഗാ പ്രദര്‍ശനവും നടത്തി. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന യോഗാ പരിശീലനം ഇന്ന് ആരംഭിക്കും.

വണ്ടാനം ഇടത്തില്‍ ശ്രീവനദുര്‍ഗ്ഗാ ദേവീക്ഷേത്രത്തില്‍ ഇന്നുമുതല്‍ 21 ദിവസം യോഗാ പഠന ക്ലാസ് സംഘടിപ്പിക്കും. വൈകിട്ട് 5മുതല്‍ 6.30 വരെയാണ് ക്ലാസ്. ചിന്മയ മിഷന്‍ ആലപ്പുഴ പ്രസിഡന്റ് സി. നാഗപ്പന്‍ നേതൃത്വം നല്‍കും. ഇന്ന് വൈകിട്ട് അഞ്ചിന് ക്ലാസിന്റെ ഉദ്ഘാടനം എന്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് രാജഗോപാലപ്പണിക്കര്‍ നിര്‍വ്വഹിക്കും. വാര്‍ഡംഗം വി. ശ്രീജിത്ത് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും. കരയോഗം പ്രസിഡന്റ് ഡി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

ഇന്റര്‍നാഷണല്‍ ശിവാനന്ദ യോഗാകേന്ദ്രത്തിന്റെയും ചിന്മയ മിഷന്റെയും ആഭിമുഖ്യത്തില്‍ യോഗ സാധനാ ശിബിരം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗാദിനത്തോടനുബന്ധിച്ച് ലേഖന മത്സരം പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും. കുടുംബശ്രീ മുഖാന്തിരം സൗജന്യ യോഗാചികിത്സയും നടത്തും.

തിയോസഫിക്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് തിയോസഫിക്കല്‍ സൊസൈറ്റി ഹാളില്‍ യോഗാ ദിനാചരണം നടത്തും. ബ്രഹ്മവിദ്യാസംഘം സെക്രട്ടറി എസ്. മധു അദ്ധ്യക്ഷത വഹിക്കും.

ചേര്‍ത്തല തങ്കികവല ഹോളിക്രോസ് ആശുപത്രി നാച്ചുറോപ്പതി യോഗ വിഭാഗത്തിന്റെ വാര്‍ഷികവും അന്താരാഷ്‌ട്ര യോഗാദിനാചരണവും മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ സി. ഡോ. ഫീഡസ് തോട്ടാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുഖ്യപ്രഭാഷണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

Kerala

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.