അടിമാലി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അടിമാലി മന്നാങ്കാല സ്വദേശി മോളേല്‍ ജിജോ (28)യ്‌ക്കാണ് പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിമാലി ഇരുന്നൂറേക്കറിലാണ് അപകടം. ഇന്നലെ വൈകിട്ട് ആറരയോടേയാണ് അപകടം. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അടിമാലി – കല്ലാര്‍കുട്ടി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അടിമാലി പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
















