ആലപ്പുഴ: ശിക്കാര ബോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ടൂറിസം ആന്റ് ഹൗസ്‌ബോട്ട് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിക്കാര തൊഴിലാളി പ്രതിനിധികളോട് ആലോചിക്കാതെയും യാതൊരു മുന്നറിയിപ്പും നല്‍കാതെയും കാലവര്‍ഷത്തിന്റെ പേരില്‍ അനിശ്ചിതകാലത്തേക്ക് ശിക്കാര ബോട്ടുകള്‍ നിരോധിക്കുന്നത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതിനു തുല്യമാണ്. 2015ലെ അതേ മാനദണ്ഡങ്ങള്‍ തുടര്‍ന്നുകൊണ്ട് നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ പ്രമേ യം അവതരിപ്പിച്ചു. ഭാരവാഹികളായ ശ്രീജിത്ത്, പി.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
















