കണ്ണൂര്‍: പത്താംക്ലാസ് പാസായവര്‍ക്ക് പ്ലസ് ടു-ബിരുദ പഠനത്തോടൊപ്പം ബാങ്കിംഗ് മേഖലയില്‍ പരിശീലനവും നല്‍കുന്ന ഇന്‍ഗ്രേറ്റഡ് ട്രെയ്‌നിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെയാണ് പാഠ്യപദ്ധതി ക്രമീകരിക്കുക. അഞ്ചുവര്‍ഷത്തെ സംയുക്ത പഠനത്തോടൊപ്പം ബാങ്കിംഗ് മേഖലയിലെ നിയമനങ്ങള്‍ക്കുള്ള മത്സര പരീക്ഷയ്‌ക്കും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. തൊഴില്‍ ലഭ്യമാകുന്നതരത്തില്‍ ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. വിവിധ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഠിതാക്കളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ-അന്തര്‍ദേശീയ പരിപാടികളും സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവബോധം നല്‍കുന്നതിന് ജില്ലാതലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. 20ന് ആദ്യ സെമിനാര്‍ തിരുവനന്തപുരം യുവവികാസ് കേന്ദ്ര ട്രെയ്‌നിംഗ് സെന്റില്‍ നടക്കും. താല്‍പര്യമുള്ളവര്‍ ്യൗ്മസ്വാ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ബയോഡാറ്റ അയക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഹോസ്റ്റല്‍ സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 949691900.
















