പയ്യന്നൂര്‍: കൈതപ്രം ഭഗവദ്ഗീതാസ്വാധ്യായസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ചതോറും നടക്കുന്ന മഹാഭാരതപഠനസത്രം വാസുദേവപുരം ക്ഷേത്രത്തില്‍ കെ.ജയലക്ഷ്മിടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.കേശവന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. എം.സുരേഷ് സ്വാഗതം പറഞ്ഞു. കെ.മാധവന്‍നമ്പൂതിരി,ഉഷ കൊമ്പങ്കുളം എന്നിവര്‍ ആശംസ നേര്‍ന്നു. കാനപ്രം ഈശ്വരന്‍ ക്ലാസ്സ് നയിച്ചു. പ്രതിവാരക്ലാസ്സ് ഞായര്‍ തോറുംനാലുമണിക്കാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 7025037218
















