Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അന്താരാഷ്‌ട്ര യോഗദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 10:46 pm IST
in Kannur

കണ്ണൂര്‍: അമൃത വിദ്യാലയത്തിന്റെയും മാതാ അമൃതാനന്ദമയീമഠത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗദിനം ആഘോഷിക്കും. നാളെ രാവിലെ 9.30 ന് കണ്ണൂര്‍ അമൃത വിദ്യാലയത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അമൃതകൃപാനന്ദസ്വാമിജി മുഖ്യപ്രഭാഷണം നടത്തും. യോഗാധ്യാപകന്‍ ജനാര്‍ദ്ദനന്‍ ക്ലാസെടുക്കും. തുടര്‍ന്ന് അമൃതവിദ്യാലയം വിദ്യാര്‍ത്ഥികളും അധ്യാപകരും മുതിര്‍ന്നവരും യോഗ പ്രദര്‍ശനം നടത്തും.

കണ്ണൂര്‍: ലോക യോഗദിനം നാളെ വിവിധ യോഗ പരിപാടികളോടു കൂടി യോഗ വ്യായാമകേന്ദ്രം ചിറക്കലും കേരള ഫോക്‌ലോര്‍ അക്കാദമിയും ചേര്‍ന്ന് നടത്തും. സൂര്യനമസ്‌കാരം, വിവിധ യോഗാഭ്യാസങ്ങള്‍ എന്നിവയുണ്ടായിരിക്കും. കുന്നാവ് ശ്രീ ദുര്‍ഗ്ഗാംബികാ വിദ്യാനികേതന്‍ വിദ്യാര്‍ത്ഥികളുടെ പ്രത്യേക യോഗ പരിപാടിയും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് മധുമേഹമുക്തഭാരതം-സ്റ്റോപ്പ് ഡയബറ്റിക് മൂവ്‌മെന്റ് എന്ന സൗജന്യ യോഗപരിശീലന പരിപാടിയുടെ രജിസ്‌ട്രേഷനും ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

തലശ്ശേരി: അന്തര്‍ദ്ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 4 മണിക്ക് തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വെച്ച് 1000 പേര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനം ചേതന യോഗ രക്ഷാധികാരി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.എ.എന്‍.ഷംസീര്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ എം.സി.പവിത്രന്‍, മാറോളി ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.രാജഗോപാലന്‍, ബാലകൃഷ്ണന്‍ പിണറായി. കെ.ടി.കൃഷ്ണദാസ്, വി.പി.വിജേഷ് എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍: മുണ്ടയാട് താര്‍ റോഡിനടുത്തുള്ള ആഫ്ടര്‍ ബേണ്‍ ജിംനേഷ്യം ആന്റ് ലേഡീസ് യോഗ കേന്ദ്രത്തില്‍ നാളെ രാവിലെ 7 മണിക്ക് യോഗദിനാചരണം നടത്തും. മുന്‍ എളയാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.തങ്കമണിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷാഹിനാ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കെ.പ്രഭാവതി ടീച്ചര്‍ ക്ലാസെടുക്കും.

കണ്ണൂര്‍: ദിവ്യയോഗ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സൗജന്യ യോഗക്ലാസ് നാളെ കണ്ണൂര്‍ ഗുരുഭവനില്‍ നടക്കും. മൈഗ്രേന്‍ മുതല്‍ കാന്‍സര്‍ വരെ വരാതിരിക്കാനും വന്നാല്‍ മാറ്റാനും കഴിയുന്ന യോഗാസനങ്ങളെക്കുറിച്ച് പഠിക്കാന്‍ ക്ലാസില്‍ സൗകര്യമുണ്ടാകും. ഇതോടൊപ്പം കൗണ്‍സിലിങ്ങും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 8281289651, 9496459651 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.

കണ്ണൂര്‍: രണ്ടാം അന്താരാഷ്‌ട്രയോഗദിനാചരണത്തോടനുബന്ധിച്ച് ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‍ കണ്ണൂര്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്തുന്നു. യോഗദിനാരചരണത്തിന്റെ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ജില്ലാ കലക്ടര്‍ ബാലകിരണ്‍ നിര്‍വ്വഹിക്കും. സൗജന്യ യോഗപരിശീലനവും തുടര്‍ന്ന് യോഗയുടെ സമകാലീന പ്രസക്തിയെപ്പറ്റിയുള്ള പ്രഭാഷണവും ഉണ്ടായിരിക്കും.

അന്താരാഷ്‌ട്രതലത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‍ നൂറില്‍പ്പരം രാജ്യങ്ങളില്‍ യോഗദിനം ആഘോഷിക്കുന്നുണ്ട്. നാളെ ആര്‍ട്ട് ഓഫ് ലിവിങ്ങ് ആചാര്യന്‍ ശ്രീ രവിശങ്കര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അന്താരാഷ്‌ട്ര യോഗാദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ട്ട് ഓഫ് ലിവിങ്ങ് യോഗാദിന പരിപാടികളില്‍ പങ്കെടുക്കുന്നതിന് 9388702020 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കണ്ണൂര്‍: വേദാന്ത സത്‌സംഗ വേദിയും തളാപ്പ് സംഗമം റസിഡന്റ്‌സ് അസോസിയഷനും സംയുക്തമായി ഇന്ന് യോഗദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. യോഗ പരിശീലകന്‍ എം.വി.സുരേശന്റെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനവും നടക്കും.

കൂത്തുപറമ്പ്: വേങ്ങാട് ഇകെഎന്‍എസ് ജിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ്, വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, ഭാരത് സ്വാഭിമാന്‍ പതഞ്ചലി യോഗ സമിതി ജില്ലാ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 7.30 മുതല്‍ വേങ്ങാട് ഗവ എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ യോഗ മഹോത്സവം നടത്തും. ഡോ.ഷിത രമേഷ് ഉദ്ഘാടനം ചെയ്യും. പി.ഭാസ്‌കരന്‍ ക്ലാസെടുക്കും. യോഗ പ്രദര്‍ശവുമുണ്ടായിരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9446656887 എന്ന നമ്പറില്‍ ബന്ധപ്പെടണം.

തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം:

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

World

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

India

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

Kerala

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

പുതിയ വാര്‍ത്തകള്‍

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.