മറയൂര്‍: കാന്തല്ലൂരില്‍ റോഡ് പുറമ്പോക്ക് കയ്യേറ്റം വ്യാപകം. കീഴാന്തൂര്‍ വില്ലേജിലെ ചുരക്കുളം-കാരിയൂര് റോഡിന് ഇരുവശവുമാണ് വ്യാപകമായ രീതിയില്‍ കയ്യേറിയിരിക്കുന്നത്. വന്‍ മരങ്ങള്‍ ഉള്‍പ്പെടെ വെട്ടി മാറ്റിയാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. പടുമ്പി തോട് പുറംമ്പോക്ക് മണ്ണിട്ട് നികത്തിയും ഇവിടെ ഭൂമി കയ്യേറിയിട്ടുണ്ട്. കയ്യേറിയ സ്ഥലങ്ങളില്‍ ചെറിയ ഓലപ്പുരകളും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കയ്യേറ്റം വ്യാപകമായിട്ടും പോലീസോ വില്ലേജ് അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ലക്ഷങ്ങള്‍ വിലയുള്ള മരങ്ങളാണ് മുറിച്ച് കടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: