Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗാസനത്തിന്റെ വിവിധ തലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 06:51 pm IST
inSamskriti

ആസനം

ആസനം എന്നാല്‍ ഉറച്ച ഇരിപ്പ് എന്നേ അര്‍ത്ഥമുള്ളൂ. ശരീരത്തെ എപ്രകാരം വളവും തിരിവും നേരെയും ആക്കി വയ്‌ക്കാമോ അവയൊക്കെ ആസനങ്ങളാണ്. പുരാതന യോഗശാസ്ത്രത്തില്‍ 84 ആസനങ്ങളെപറ്റി പറയുന്നുണ്ട്. പില്‍ക്കാലത്ത് വന്ന പലയോഗ ഗ്രന്ഥങ്ങളിലൂടെ ഇവയുടെ എണ്ണം വര്‍ദ്ധിക്കുന്നു. ലണ്ടനില്‍ പ്രസിദ്ധീകരിച്ച ‘ലൈറ്റ് ഓണ്‍ യോഗ’ എന്ന ഗ്രന്ഥത്തില്‍ 300 യോഗക്രിയകള്‍ പ്രതിപാദിച്ചിട്ടുണ്ട്.

പ്രാഥമിക ആസനങ്ങളായ സ്വസ്തികാസനം, പത്മാസനം, സിദ്ധാസനം, വീരാസനം തുടങ്ങിയവ ധ്യാനം, പ്രാണായാമം എന്നിവ ശീലിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. നേരത്തെവിവരിച്ച യമനിയമങ്ങള്‍ ശീലിച്ചവര്‍ക്കുമാത്രമേ ഇപ്പറയുന്ന ആസനങ്ങളില്‍ നിഷ്ഠവരുത്തുവാന്‍ കഴിയൂ. ജീവിതമൂല്യങ്ങളുടെ അടിസ്ഥാനതത്ത്വം കൂടിയാണ് യമനിയമങ്ങള്‍. ആ ഉറച്ച നിലപാടുതറയിലാണ്. ഉറച്ച ഇരിപ്പ് അഥവാ യോഗാസനം ശീലിക്കേണ്ടത്.

പ്രാണായാമം: ഒരാസനത്തില്‍ ദൃഢമായി നിവര്‍ന്നിരുന്ന് ചെയ്യുന്ന നിയന്ത്രിത രീതിയിലുള്ള ശ്വാസോച്ഛ്വാസ പരിശീലനമാണ് പ്രാണായാമം. ഇതുമൂലം ശരീരത്തില്‍ പ്രാണശക്തി വര്‍ധിക്കും.

പ്രത്യാഹാരം: ധ്യാനപരിശ്രമത്തിനുമുന്‍പ് മനസ്സിനെ സ്വസ്ഥമാക്കാനും നിയന്ത്രിക്കാനുമുള്ള പ്രാഥമിക ഘട്ടമാണ് പ്രത്യാഹാരം. ഇതു മനസ്സിലാക്കാതെ ധ്യാനം ചെയ്യുന്നത് നിരര്‍ത്ഥകമാണ്. ധ്യാനമെന്ന പേരില്‍ പല കേന്ദ്രങ്ങളിലും മോഹനിദ്രയാണ് നടത്തുന്നത്. യോഗയിലെ മായമാണിത്.

പ്രത്യാഹാരം എന്നതുകൊണ്ട് മനസ്സിനെ ചിന്തകളില്‍നിന്ന് തിരിച്ചുവിളിക്കല്‍ എന്നര്‍ത്ഥമാക്കുന്നത്. വിവിധ വിഷയങ്ങളില്‍ നിന്ന്പിന്തിരിപ്പിച്ച മനസിനെ ഒന്നില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു.

ധാരണ: ഒന്നില്‍ മനസ്സൂന്നിയുള്ള മാനസികാവസ്ഥയാണ് ധാരണ. ഏകാഗ്രതയുടെ പരകോടിയാണത്. ദേവതാരൂപങ്ങള്‍ക്ക് മുമ്പില്‍ ഭക്തര്‍ ചില നേരങ്ങളില്‍ അര്‍പ്പിത ചേതസ്സാവാകാറുണ്ടല്ലോ. ആ അവസ്ഥാന്തരമാണിത്.

ധ്യാനം: മാനസികാഭ്യാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ധ്യാനം. ഇതിന്റെ ഉയര്‍ന്നനിലകളില്‍ മനസ്സിന്റെ അപാരമായ കഴിവുകള്‍ ബോധ്യമാവും. അനിയന്ത്രിതമായ മനസാണ് സകലദുഷ്‌കൃത്യങ്ങള്‍ക്കും ഉത്കണ്ഠയ്‌ക്കും കാരണമാവുന്നത്. യമനിയമങ്ങള്‍ പരീക്ഷിക്കുന്നതിലൂടെ മനോനിയന്ത്രണം മനസ്സിന്റെ നിയന്ത്രണത്തിലല്ലാതാവുന്ന മനസ്സ് നമ്മുടെ നിയന്ത്രണത്തിലാവുന്നു.

രസം തോന്നി ഒരു സിനിമ കണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. ഒരു സങ്കല്‍പ്പത്തില്‍ ലയിപ്പിച്ച് മനസ്സ് നീലജലാശയംപോലെ നിശ്ചലമാകുമ്പോള്‍ മനോവൃത്തികള്‍ ശമിക്കും. യോഗയെക്കുറിച്ച് പതഞ്ജലി പറഞ്ഞിട്ടുള്ളതുതന്നെ ‘ചിത്തവൃത്തി നിരോധം’ എന്നാണ്. ഈ അവസ്ഥയില്‍ തന്നെപ്പറ്റിയുള്ള തനതായ ബോധം കൈവരുന്നു. ഇത് സ്വര്‍ഗീയാനുഭൂതിയാണ്.

സമാധി: യോഗാനുഭൂതിയില്‍ ദിവസങ്ങളോളം ലയിച്ചിരിക്കുന്നതാണ് സമാധി. ജീവാത്മാവിന്റേയും പരമാത്മാവിന്റേയും ഐക്യമാണ് സമാധി. യോഗികള്‍ ഇതിന് ഉന്മനീ ഭാവം, ഹംസപദം എന്നൊക്കെ പറയും. ഇത് ലഭിച്ചവര്‍ക്ക് ഭൗതികനേട്ടങ്ങളിലോ സുഖദുഃഖങ്ങളിലോ താല്‍പ്പര്യമുണ്ടാവില്ല. അവന്റെ മനസ്സ് പരബ്രഹ്മത്തില്‍ ലയിച്ചിരിക്കും. അതായത് ധ്യാനത്തിന്റെ പരകോടിയില്‍ ലഭിക്കുന്ന ആത്മലയമാവുന്നു. ആ നിലയില്‍ ഞാന്‍ എന്റെ ശരീരം എന്ന അവസ്ഥകളില്ല. അങ്ങനെ ജീവന്‍ എന്ന അവസ്ഥ വിട്ട് സ്വയം പരമാത്മാവായിത്തീരുന്നു. സര്‍വവും ബ്രഹ്മമായി കാണുന്നു.

ഈ പരമപദം പ്രാപിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ അന്യനോട് ദ്വേഷമില്ലാത്ത അവസ്ഥ യോഗയിലൂടെ കൈവരും. യുദ്ധം നടക്കുന്നത് മനുഷ്യരുടെ മനസിലാണെന്ന് പറയാറുണ്ട്. ആ മനസ്സ് ശുദ്ധമായിക്കഴിഞ്ഞാല്‍ പിന്നെ യുദ്ധക്കൊതിയുണ്ടാവില്ല. ലോകം നിരായുധമാകും. മനസമാധാനത്തിലൂടെ ലോകസമാധാനം കൈവരിക്കാന്‍ കഴിയും. അതുതന്നെയാണ് ലോകയോഗദിനത്തിന്റെ പ്രസക്തിയും. ലോകാ സമസ്‌തോ സുഖിനോ ഭവന്തു എന്നുപറയാം. അതായത് യോഗത്തിലൂടെ എല്ലാവര്‍ക്കും സുഖം കൈവരട്ടെ.

വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് യോഗ. തെറ്റായ ജീവിതശൈലി, ആഹാരശീലം, പിരിമുറുക്കം ഇവയാണ് അര്‍ബുദത്തിന്റെ അതിപ്രസരത്തിന് കാരണമെന്ന് ഭിഷഗ്വരന്മാര്‍ ആവര്‍ത്തിച്ചുപറയുന്നു. ശരിയായ രീതിയിലുള്ള അഷ്ടാംഗയോഗ പുതിയൊരു ജീവിതശൈലിക്കും മനഃശാന്തിക്കുമുള്ള സ്വര്‍ഗീയ കവാടമാണ്. ആരോഗ്യമുള്ള മനസ്സ്, ആരോഗ്യമുള്ള ശരീരം അതിലൂടെ ലോകസമാധാനം. അതാണ് യോഗയുടെ സമകാലിക സന്ദേശം.

(അവസാനിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.