കേളകം: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ നാടന്‍ തോക്കും തിരകളുമായി രണ്ടു പേര്‍ പിടിയില്‍. ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശികളായ വേണാളുകുടി രഞ്ജിത്ത്(25), കാത്തിരികുളത്തെ ജോബി(25) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ കെഎല്‍ 58 എ 2310 നമ്പര്‍ എന്ന ഓട്ടോറിക്ഷയിലാണ് തോക്കും തിരയും കണ്ടെത്തിയത്.വനത്തില്‍ നായാട്ടിന് പോവുകയായിരുന്നു എന്നും കൊട്ടിയൂര്‍ വനത്തില്‍ നായാട്ട് നടത്താറുണ്ടെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേളകം എസ്‌ഐ എം.ജെ.തോമസ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെറിന്‍, ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
















