ഇരിട്ടി : ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ചു ബൈക്ക് യാത്രികനായ പതിനേഴു കാരന് പരിക്ക്. പയഞ്ചേരി വികാസ് നഗറിലെ റമീസിനാണ് പരിക്കേറ്റത്. ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ ഇരിട്ടി ഉളിക്കല്‍ റോഡില്‍ നെല്ലിക്കാംപൊയിലില്‍ ആയിരുന്നു അപകടം. ഉളിക്കലില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടന്ന ശേഷം എതിര്‍വശത്ത് നിന്നും വരികയായിരുന്ന ഓട്ടോ റിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും തകര്‍ന്നു.
















