പയ്യന്നൂര്‍: പയ്യന്നൂരില്‍വിദേശനിര്‍മ്മിത വ്യാജ കറന്‍സി പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ എച്ചിലാംവയലിലെ കെ.ബിജു (34)വിനെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ബീവറേജ് ഔട്ട്‌ലെറ്റില്‍ കിട്ടിയ കലക്ഷനില്‍ 500 രൂപയുടെ ആറ് പുതിയ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്നു. ബാങ്കില്‍ പണമടക്കാന്‍ ചെന്നപ്പോള്‍ ഈ നോട്ടുകള്‍ പാക്കിസ്ഥാനില്‍ പ്രിന്റ് ചെയ്ത കള്ളനോട്ടാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് ബാങ്കില്‍ വരുന്ന പുതിയ നോട്ടുകള്‍ വീക്ഷിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ബീവറേജ് കാഷ് കൗണ്ടറില്‍ പുതിയ നോട്ടുമായി മദ്യം വാങ്ങാനെത്തിയ ആളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പണം വിദേശ മലയാളിയായ ബിജുവാണ് നല്‍കിയതെന്ന് വിവരം ലഭിക്കുന്നത്. ബിജു മദ്യംവാങ്ങാന്‍ പറഞ്ഞയച്ച ആളില്‍നിന്നാണ് ഈ നോട്ട് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബിജുവിനെ ചോദ്യം ചെയ്യുകയും ഇയാളുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള 43 അഞ്ഞൂറിന്റെ നോട്ടുകള്‍ കണ്ടെത്തുകയുമായിരുന്നു. ഒരാഴ്ചമുമ്പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും ഇവിടെ എത്തിയത്. പാക്കിസ്ഥാന്‍ നിര്‍മ്മിത വ്യാജ കറന്‍സി നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവന്നതാണെന്നും തൊഴിലുടമയായ അറബി മണി ട്രാന്‍സഫറിലൂടെ നല്‍കിയ അമ്പതിനായിരം രൂപയിലുള്ളതാണ് ഇതെന്നുമാണ് പോലീസിന് ഇയാള്‍ നല്‍കിയ മൊഴി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഓട്ടോറിക്ഷയില്‍
















