കണ്ണൂര്‍: ദേശാഭിമാനി ദിനപത്രത്തിനെതിരെ നല്‍കിയ മാനനഷ്ടകേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ദേശാഭിമാനി പത്രത്തില്‍ വാസ്തവ വിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാനേജിംഗ് ഡയരക്ടര്‍ ഇ.പി.ജയരാജന്‍, മുഖ്യപത്രാധിപര്‍ വി.വി.ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കെതിരെ അഞ്ചരക്കണ്ടി അംശം മാമ്പ ദേശത്തിലെ കെ.കെ.രവീന്ദ്രന്‍, വി.ഉമേഷ്, എന്നിവര്‍ക്ക് 12,000രൂപവീതവും പ്രനീഷിന് 6,000രൂപയും നഷ്ടരരിഹാരം നല്‍കാന്‍ കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സീഫ് എം.പി.ഷൈജില്‍ ആണ് ഉത്തരവിട്ടത്. അന്യായക്കാര്‍ക്ക് വേണ്ടി അഡ്വ.കെ.ബാബുരാജന്‍, അഡ്വ.പി.സജീവ് എന്നിവര്‍ ഹാജരായി. 2012 ഒക്‌ടോബര്‍ 26ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ്.
















