കണ്ണൂര്‍: പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ദളിത് യുവതികളായ അഖിലയെയും അഞ്ജനയെയും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, നാഷണല്‍ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത് എന്നിവരാണ് ഇന്നലെ ഉച്ചയോടെ ദളിത് യുവതികളെ സന്ദര്‍ശിച്ചത്.
















